SignIn
Kerala Kaumudi Online
Monday, 05 October 2026 12.24 PM IST

മൂന്ന് മലയാളികളെ വിമാനത്താവളത്തിൽ തടഞ്ഞു, സൗദിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല; തിരിച്ചയച്ചതായി റിപ്പോർട്ട്

READ ENGLISH VERSION
airport
പ്രതീകാത്മക ചിത്രം

റിയാദ്: മൂന്ന് മലയാളികളെ സൗദി അറേബ്യയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചതായി റിപ്പോർട്ട്. വ്യാജ തൊഴിൽ വിസയുമായി റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് തിരുവനന്തപുരം സ്വദേശികളെയാണ് തിരിച്ചയച്ചത്.

നാല് ദിവസം മുൻപായിരുന്നു ഇവർ റിയാദിലെത്തിയത്. വിസ വ്യാജമായിരുന്നതിനാൽ ഇവരെ വിമാനത്താവളത്തിൽതന്നെ കസ്റ്റഡിയിൽ വച്ചതിനുശേഷം നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ തിരിച്ചയക്കുകയായിരുന്നു.

മറ്റൊരു വിസയുടെ പ്രിന്റിൽ വിസ നമ്പർ, തീയതി, പേര്, പാസ്‌പോർട്ട് നമ്പർ, റെഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ വിവരങ്ങൾ തിരുത്തിയാണ് ഇവർക്ക് വിസ നൽകിയത്. ഏജന്റുമാർ യഥാർത്ഥ വിസയെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചതായാണ് വിവരം. വിസയ്ക്ക് ഒന്നര ലക്ഷം രൂപ വീതം സൗദിയിലെ ഏജന്റ് കൈപ്പറ്റിയതായി ഇവർ പറയുന്നു. വ്യാജ വിസയുമായി എത്തിയ മൂന്നുപേരെയും സൗദി പൊലീസ് പിടികൂടി ജയിലിലാക്കിയതായും വിവരമുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ വിസ വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചയച്ചിരുന്നു.

English Summary

Three Malayalis from Thiruvananthapuram were denied entry into Saudi Arabia after arriving in Riyadh with allegedly fake employment visas. They were detained at the airport and deported to Kozhikode after procedures were completed. The visas reportedly contained altered details, and agents allegedly collected ₹1.5 lakh each by falsely presenting them as genuine.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI FAKE VISA, TRIVANDRUM MALAYALIS, SAUDI ARABIA VISA FRAUD, FAKE WORK VISA, SAUDI VISA MANGLISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360