SignIn
Kerala Kaumudi Online
Monday, 14 September 2026 3.47 PM IST

പ്രവാസികൾ ലക്ഷങ്ങൾ കൊയ്യുന്ന രാജ്യം, നാട് വിട്ടെത്തിയ എല്ലാവരുടെയും സമ്പാദ്യം കുതിക്കുന്നു; പുതിയ സർവ്വേ

uae
പ്രതീകാത്മക ചിത്രം

ദുബായ്: ഉയർന്ന ജീവിത ചെലവുകൾക്കിടയിലും യുഎഇയിലെ പ്രവാസികൾ സ്വന്തം രാജ്യത്തേക്കാൾ കൂടുതൽ വരുമാനം നേടുകയും കൂടുതൽ തുക സമ്പാദിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട്. അതേസമയം പ്രവാസികളുടെ യാത്ര, ഭക്ഷണം, വിനോദം, കുടുംബത്തിനുവേണ്ടി ചെലവാക്കുന്ന പണം തുടങ്ങിയ കാര്യങ്ങളിൽ ചെലവ് വർദ്ധിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സെന്റ് ജെയിംസ് പ്ലേസ് മിഡിൽ ഈസ്റ്റ് നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 96 ശതമാനംപേർ യുഎഇയിൽ സ്വന്തം രാജ്യത്തേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നതായി പറഞ്ഞു. 97 ശതമാനംപേർ നാട്ടിലേക്കാളും കൂടുതൽ തുക യുഎഇയിൽ സേവ് ചെയ്യാൻ കഴിയുന്നുണ്ടെന്നും വ്യക്തമാക്കി. 48 ശതമാനം പേർ വരുമാനത്തിലും സമ്പാദ്യത്തിലും കുറഞ്ഞത് 25 ശതമാനം വർദ്ധനയുണ്ടെന്ന് പറഞ്ഞു. സർവേയിൽ 450 യുഎഇയിലുള്ള പ്രവാസികളാണ് പങ്കെടുത്തത്.

ഇത്തരത്തിൽ മികച്ച വരുമാനത്തിന് കാരണം തൊഴിൽമേഖലയിലെ അവസരങ്ങളും യുഎഇയിലെ നികുതി സംവിധാനവുമാണെന്ന് റിപ്പോർട്ട് പറയുന്നു. അധികമായി ലഭിക്കുന്ന പണം ചെലവഴിക്കുന്ന മേഖലകളിലും മാറ്റമുണ്ട്. ചെലവ് മുന്നത്തേക്കാൾ വർദ്ധിച്ചവരിൽ 95 ശതമാനം പേർക്കും യാത്രയ്ക്കും വിനോദത്തിനുമായാണ് കൂടുതൽ പണം ചെലവാകുന്നത്. 90 ശതമാനം പേർ ഭക്ഷണത്തിനും വിനോദപരിപാടികൾക്കുമുള്ള ചെലവ് വർദ്ധിച്ചതായി വ്യക്തമാക്കി.

കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള ചെലവും ഉയർന്നു. 88 ശതമാനം പേർ കുടുംബത്തിനായി കൂടുതൽ ചെലവഴിക്കുന്നതായി പറഞ്ഞു. ആരോഗ്യ-ക്ഷേമ മേഖലയിൽ ചെലവ് കൂടിയതായി 86 ശതമാനം പേരും വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി കൂടുതൽ തുക മാറ്റിവയ്ക്കുന്നതായി 84 ശതമാനം പേരും വ്യക്തമാക്കി. നിലവിലെ ജീവിതച്ചെലവുകൾ നിറവേറ്റുന്നതിനൊപ്പം ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായും പ്രവാസികൾ പണം മാറ്റിവയ്ക്കുന്നതായാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.

വിദേശത്ത് താമസിക്കുന്നതിന്റെ സാമ്പത്തിക നേട്ടം ജീവിതത്തിലെ ദീർഘകാല ലക്ഷ്യങ്ങളെയും സ്വാധീനിക്കുന്നുണ്ട്. വിദേശജീവിതം കാരണം കുറഞ്ഞത് മൂന്ന് വർഷം നേരത്തെ വിരമിക്കാൻ കഴിയുമെന്നാണ് 70 ശതമാനം പേർ സർവെയിൽ വ്യക്തമാക്കുന്നത്. സാമ്പത്തിക നേട്ടങ്ങൾ കാരണം പലരും നേരത്തെ തീരുമാനിച്ചതിനേക്കാൾ കൂടുതൽ കാലം വിദേശത്ത് തുടരുന്നതായും സർവേ പറയുന്നു.

English Summary

A survey by St. James's Place Middle East found most UAE expatriates earn and save significantly more than in their home countries, despite rising living costs. This is attributed to better job opportunities and the UAE's tax system. Although spending on travel, food, and family support has increased, expats are achieving long-term financial goals and many expect earlier retirement.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE EXPATS, MALAYALI EXPATS, UAE SALARY, EXPAT SAVINGS, UAE INVESTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360