അബുദാബി: പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ യുഎഇയിലേയ്ക്കും കുവൈറ്റിലേയ്ക്കുമുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കുകയാണ് വിമാനക്കമ്പനികൾ. എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേസ്, എയർ അറേബ്യ എന്നീ കമ്പനികളാണ് സർവീസുകൾ റദ്ദാക്കിയത്.
പുതുക്കിയ സമയവിവരങ്ങൾ അറിയുന്നതിനും ടിക്കറ്റിൽ മാറ്റം വരുത്തുന്നതിനും കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിനുമിടയിലുള്ള ഇന്നത്തെയും നാളെത്തെയും സർവീസുകളാണ് റദ്ദാക്കിയത്.
ദുബായിൽ നിന്ന് കുവൈറ്റിലേക്കുള്ള ഇകെ 853, ഇകെ 855, ഇകെ 857, ഇകെ 859, കുവൈറ്റിൽ നിന്ന് ദുബായിലേക്കുള്ള ഇകെ 854, ഇകെ 856, ഇകെ 858, ഇകെ 860 എന്നിവ റദ്ദാക്കിയ സർവീസുകളിൽ ഉൾപ്പെടുന്നു. അബുദാബി സയിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള ഇത്തിഹാദ് എയർവേസിന്റെ ഇവൈ 653, ഇവൈ 654 എന്നീ വിമാനങ്ങൾ റദ്ദാക്കിയതായി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള എയർ അറേബ്യയുടെ ഒട്ടേറെ കുവൈറ്റ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
Amid rising tensions in West Asia, airlines including Emirates, Etihad Airways, and Air Arabia have cancelled several UAE-Kuwait flights. Services between Dubai, Abu Dhabi, Sharjah, and Kuwait airports have been affected. Passengers are advised to contact airlines for updated schedules and ticket changes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |