അബുദാബി: കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎഇയിലെ താമസക്കാർ അതികഠിനമായ വേനൽക്കാലത്തിലൂടെയാണ് കടന്നുപോകുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പുറത്തിറങ്ങാനാകാതെ വലയുകയാണ്. ഇപ്പോഴിതാ കടുത്ത വേനൽച്ചൂടിന് ഉടൻ ആശ്വാസം ലഭിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. രാജ്യത്ത് മഴ പെയ്യുമെന്നും താപനില കുറയുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.
മാറുന്ന കാലാവസ്ഥയിലേക്ക് രാജ്യം പ്രവേശിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. വടക്ക് - പടിഞ്ഞാറൻ കാറ്റും തെക്ക് - പടിഞ്ഞാറൻ കാറ്റും കാരണമാണ് താപനില കുറയുന്നത്. ഇന്ന് അന്തരീക്ഷം പൊടി നിറഞ്ഞതായിരിക്കും. എന്നാൽ, നാളെ മുതൽ സ്ഥിതിഗതികൾ മാറുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ഡയറക്‌ടർ ഒരു അഭിമുഖത്തിൽ പറഞ്ഞു. പൊടിക്കാറ്റ് ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിന് കാരണമായേക്കും.
നാളെ മുതൽ താപനിലയിൽ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടായേക്കാം. മൂടൽമഞ്ഞിനും സാദ്ധ്യതയുണ്ട്. വേനൽക്കാലത്തിന്റെ അവസാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പെട്ടെന്ന് താപനില കുറയുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ക്രമേണയാകും ചൂട് കുറയുക. സെപ്‌തംബർ മാസത്തിന്റെ തുടക്കത്തോടെ നല്ല രീതിയിൽ ചൂട് കുറയും. സെപ്‌തംബർ 23ഓടെ യുഎഇയിലെ ഇക്കൊല്ലത്തെ വേനൽക്കാലം പൂർണമായും അവസാനിക്കും.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് മഴ പെയ്യുക. വെള്ളിയും ശനിയും രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്‌ക്കും സാദ്ധ്യതയുണ്ട്. മഴ പെയ്‌താലും വേനൽക്കാലം അവസാനിക്കുന്നതുവരെ ചൂട് പൂർണമായും മാറില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശീതകാലം എത്തുന്നതുവരെ രാജ്യം അസ്ഥിരമായ കാലാവസ്ഥയിലൂടെയാകും മുന്നോട്ടുപോവുക.
UAE residents can expect relief from severe summer heat soon, with experts forecasting rain and a significant temperature drop. The National Centre of Meteorology states the country is transitioning weather phases. Temperatures could fall by 4-5°C from tomorrow, and scattered rain is anticipated in eastern and southern regions on Friday and Saturday. Summer officially ends around September 23.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |