അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിട്ട് സംവാദം നടത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് നിലയിൽ. പോളവാരം ജില്ലയിലെ രാമ്പചോഡവരം സ്വദേശിനിയായ മുർറം ശിവാനി (15) ആണ് മരിച്ചത്. സ്കൂളിൽവച്ച് നടന്ന പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്ത പെൺകുട്ടി മൂന്ന് ദിവസം കഴിഞ്ഞാണ് ജീവനൊടുക്കിയത്. ഈ മാസം 24നാണ് രാമ്പചോഡവരം സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി എത്തിയത്. പരിപാടിയുടെ അവതാരക ശിവാനിയായിരുന്നു.
ഇർലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ട് എഴുതിയ കത്തും കണ്ടെത്തി. സ്വപ്നങ്ങൾ നേടിയെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്നാണ് കുറിപ്പിലുള്ളത്. ശിവാനിയുടെ വേർപാടിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്താനും നിർദേശിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471- 2552056)
A 15-year-old Class 10 student who recently shared the stage with Andhra Pradesh Chief Minister N. Chandrababu Naidu during a school event has been found dead in an apparent suicide, three days after the programme.The deceased, Murram Shivani, was a resident of Rampachodavaram in Polavaram district.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |