
ന്യൂഡൽഹി: എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഒഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ചേർന്ന 20 എം.പിമാരും പങ്കെടുത്തു. എൻ.സി.പി.ഐ എംപിമാർ എൻ.ഡി.എ യോഗത്തിനെത്തുന്നത് ആദ്യമായാണ്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി ഉറപ്പാക്കാനും യുവാക്കളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിബദ്ധമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു. പാർലമെന്റ് മന്ദിരത്തിൽ ചേർന്ന മംഗൾ മിലൻ എന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ നേതാക്കളും പങ്കെടുത്തു. പാർലമെന്റ് സമ്മേളനത്തിനിടെ ചൊവ്വാഴ്ചകളിലാണ് യോഗം ചേരുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |