SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.32 AM IST

കേസ് പിൻവലിച്ചതിന്റെ ഉത്തരവ് കൈമാറി

1

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി കോക്രോച്ച് ജനതാ പാർട്ടി.കഴിഞ്ഞ ദിവസം അർദ്ധരാത്രി സർക്കാർ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യമറിയിച്ചത്.

പ്രതിഷേധക്കാർക്കെതിരേ തുടർനടപടികൾ സ്വീകരിക്കില്ലെന്നും ബീഹാർ, അസാം, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കേസ് പിൻവലിച്ചതിന്റെ ഉത്തരവ് കൈമാറിയെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്നും എൻ.ഡി.എ ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കുമെന്ന ഉറപ്പ് ലഭിച്ചെന്നും വ്യക്തമാക്കി. എഫ്.ഐ.ആറുകൾ റദ്ദാക്കിയില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് സി.ജെ.പി പറഞ്ഞിരുന്നു.

സമരത്തിനിടെ അക്രമത്തിൽ ഏർപ്പെട്ടവരെയോ ക്രിമിനൽ പശ്ചാത്തലമുള്ളവരെയോ വെറുതേ വിടുമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമാധാനമായി പ്രതിഷേധിച്ചവർക്ക് മാത്രമാണ് ഉറപ്പ് നൽകിയത്. നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരെ അതിൽ ഉൾപ്പെടുത്തിയിട്ടില്ല. അവരുടെ ചെയ്തികൾ പരിശോധിച്ച് വേണ്ട നിയമനപടികൾ സ്വീകരിക്കും.

സ​മ​ര​ക്കാ​രിൽ 2873​ ​പേർ ക്രി​മി​ന​ലു​ക​ൾ

​കോ​ക്രോ​ച്ച് ​ജ​ന​താ​ ​പാ​ർ​ട്ടി​(​സി.​ജെ.​പി​)​ ​ന​ട​ത്തി​യ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രി​ൽ​ 2873​ ​പേ​ർ​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളെ​ന്ന് ​'​മു​ഖം​ ​തി​രി​ച്ച​റി​യ​ൽ​'​ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​ ​ക​ണ്ടെ​ത്തി​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ്.​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ന്ന​ ​അ​ക്ര​മ​ങ്ങ​ളി​ൽ​ ​ഇ​വ​ർ​ക്ക് ​പ​ങ്കു​ണ്ടോ​യെ​ന്ന് ​നോ​ക്കാ​ൻ​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കും.​ 2873​ ​ക്രി​മി​ന​ലു​ക​ളി​ൽ​ 989​ ​പേ​ർ​ ​കൊ​ല​പാ​ത​കം,​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ,​ ​ക​വ​ർ​ച്ച,​ ​പോ​ക്‌​സോ,​ ​പീ​ഡ​ന​ക്കേ​സ് ​തു​ട​ങ്ങി​യ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCROACH, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360