ന്യൂഡൽഹി: ധർമ്മേന്ദ്ര പ്രധാന് പകരം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ ആരോപണവുമായി കോൺഗ്രസ്. ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ ഗുജറാത്ത് കലാപത്തിനിടെ മാനഭംഗം ചെയ്തവരെ പിന്തുണച്ചയാളെയാണ് പ്രധാനമന്ത്രി വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ചതെന്ന പ്രിയങ്കാ ഗാന്ധിയുടെ പരാമർശം ഇന്നലെ ലോക്സഭയിൽ ബഹളത്തിനിടയാക്കിയിരുന്നു. പിന്നീട് ആരോപണം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആവർത്തിച്ചു.
മന്ത്രിക്കെതിരായ ആരോപണം പിൻവലിച്ച് പ്രിയങ്ക മാപ്പുപറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ബി.ജെ.പി അംഗം നിഷികാന്ത് ദുബെ ഇന്ദിരാഗാന്ധിക്കെതിരെ നടത്തി ആരോപണങ്ങൾ സഭാ രേഖയിലുണ്ടെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഭരണപ്രതിപക്ഷാംഗങ്ങൾ തമ്മിൽ വൻ ബഹളമായി. ഇതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുപോയി പ്രിയങ്കാ ഗാന്ധിയുടെ ആരോപണം തെളിയിക്കുന്ന പത്ര വാർത്തയുടെ പകർപ്പ് കൊണ്ടുവന്നു. ഇതിനിടെ സ്പീക്കർ ഇടപെട്ട് തർക്കം പരിഹരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |