SignIn
Kerala Kaumudi Online
Monday, 15 June 2026 10.40 PM IST

സ്കൂളുകളിലെ പ്രഭാത ഭക്ഷണ പദ്ധതി എട്ടാംക്ലാസ് വരെ വ്യാപിപ്പിക്കും,​ സെപ്തംബർ 17ന് ഉദ്ഘാടനമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്

READ ENGLISH VERSION
joseph-vijay-

ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിൽ നിലവിലുള്ള സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി എട്ടാംക്ലാസ് വരെ നീട്ടും. വിപുലീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം പെരിയാറിന്റെ ജന്മദിനമായ സെപ്തംബർ 17ന് നടക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു. സ്റ്റാലിൻ സർക്കാർ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങിയിരുന്നു. താൻ തുടങ്ങിയ ക്ഷേമ പദ്ധതികൾ നിറുത്തലാക്കരുതെന്ന് സർക്കാരിനോട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, JOSEPH VIJAY, MK STALIN, TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360