SignIn
Kerala Kaumudi Online
Friday, 25 September 2026 9.29 PM IST

മഹാത്മഗാന്ധിയുടെ പ്രിയപ്പെട്ട ക്രിസ്‌ത്യൻ ഗാനം റിപ്പബ്ലിക്ക് പരേഡിൽ നിന്ന് ഒഴിവാക്കി: കാരണം ഇതാണ്

gandi

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക്ക് പരേഡിൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ക്രിസ്ത്യൻ ഗാനം ഒഴിവാക്കി. അബിഡ് വിത്ത് മീ ( എന്നോടൊപ്പം വസിക്കുക)​ എന്ന ഗാനമാണ് പട്ടികയിൽ നിന്നും പ്രതിരോധ മന്ത്രാലയം ഒഴിവാക്കിയത്. 1950 മുതൽ സൈനിക പാരമ്പര്യത്തിന്റെ ഭാഗമായി ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ ഈ ബൈബിൾ ഗാനം ആലപിച്ചിരുന്നു.

ചടങ്ങിൽ 30-35 ഗാനങ്ങൾ ആലപിക്കാറുണ്ട്. എന്നാൽ എല്ലാ വർഷവും സംഗീതത്തിന്റെ പുനക്രമീകരണം നടത്തും. പുതിയ രാഗങ്ങൾ അവതരിപ്പിക്കാനും കൂടുതൽ ഇന്ത്യൻ സംഗീതങ്ങൾ ചേർക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.പാശ്ചാത്യ സംഗീതം മാറ്റി ഇന്ത്യൻസംഗീതങ്ങൾ ഉപയോഗിക്കുന്നതിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇതോടൊപ്പം ചടങ്ങിൽ പരമ്പരാഗത ഇന്ത്യൻ വാദ്യോപകരണങ്ങളും ഉൾപ്പെടുത്തുമെന്നും ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു

പത്തൊൻപതാം നൂറ്റാണ്ടിൽ സ്കോട്ടിഷ് കവിയായിരുന്ന ഹെൻറി ഫ്രാൻസിസ് ലൈറ്റാണ് അബൈഡ് വിത്ത് മി എന്ന ഗാനം രചിച്ചത്. എല്ലാ വർഷവും ജനുവരി 29 ന് വൈകുന്നേരം ഡൾഹിയിലെ വിജയ് ചൗക്കിൽ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നടത്തും. ഈ ചടങ്ങിലൂടെയാണ് ഓരോ വർഷത്തെയും റിപ്പബ്ലിക് ദിനാഘോഷം സമാപിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360