
ന്യൂഡൽഹി: കാവേരി നദീജലതർക്കവുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ ഹർജിയിൽ കർണാടകയുടെ മറുപടി തേടി സുപ്രീംകോടതി. 16 ടി.എം.സി ജലം കർണാടക വിട്ടുതരണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഈ കാർഷിക വർഷം ലഭിക്കേണ്ട ജലവിഹിതമാണത്. കാവേരി മാനേജ്മെന്റ് അതോറിട്ടി ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും തമിഴ്നാടിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് കർണാടക ഒരാഴ്ചയ്‌ക്കകം നിലപാടറിയിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |