SignIn
Kerala Kaumudi Online
Friday, 25 September 2026 2.17 AM IST

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; ജാർഖണ്ഡ് മന്ത്രിയുടെ മകൾ ഉൾപ്പെടെ നാലുപേർ മരിച്ചു

d

ജംഷഡ്പൂർ: വാഹനാപകടത്തിൽ ജാർഖണ്ഡ് മന്ത്രിയുടെ മകൾ ഉൾപ്പെടെ നാലുപേർ മരിച്ചു. ജംഷഡ്പൂരിലെ സൊനാരിയിലുള്ള മറൈൻ ഡ്രൈവിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. കോൺഗ്രസ് നേതാവും ഗ്രാമവികസന മന്ത്രിയുമായ ദീപിക പാണ്ഡെ സിംഗിന്റെ മകൾ തൃഷയാണ് മരിച്ചവരിലൊരാൾ. അമിതവേഗതയിലെത്തിയ കാർ നിറുത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുവച്ച് മരിച്ചു.

നാലുവരിപ്പാതയിൽ ഡിവൈഡറിനോട് ചേർന്ന് വലതുവശത്താണ് ട്രക്ക് നിറുത്തിയിട്ടിരുന്നത്. വാഹനം തകരാറിലാണെന്ന് സൂചിപ്പിക്കാൻ ട്രക്കിന്റെ പിൻഭാഗത്ത് മരച്ചില്ല വച്ചിട്ടുണ്ടായിരുന്നു. എന്നാൽ റിഫ്ളക്ടറുകളോ മറ്റ് മുന്നറിയിപ്പ് ചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഹേമന്ത് സോറനും ആരോഗ്യമന്ത്രി ഇർഫാൻ അൻസാരിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, JARKHAND, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360