SignIn
Kerala Kaumudi Online
Thursday, 25 June 2026 4.02 PM IST

ഏഴു ദിവസത്തിനുളളിൽ രോഗമുക്തി; കൊവിഡ് അടിയന്തര ഉപയോഗത്തിന് വിരാഫിന് അനുമതി

virafin

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ കൊവിഡ് മരുന്നിന് അനുമതി. തീവ്രത കുറഞ്ഞ കൊവിഡ് രോഗബാധിതരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന വിരാഫിൻ മരുന്നിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.ജി.സി.എ) അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.

പ്രായപൂർത്തിയായവരിലെ തീവ്രത കുറഞ്ഞ കൊവിഡ് രോഗബാധയ്ക്കാണ് വിരാഫിൻ ഉപയോഗിക്കുക. വിരാഫിൻ നൽകിയ 91.15 ശതമാനം രോഗികളും ഏഴുദിവസത്തിനകം ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് ആയതായി സൈഡസ് കമ്പനി അറിയിച്ചു. ഒരു ഡോസ് വിരാഫിൻ തൊലിക്കടിയിലേക്ക് കുത്തിവെക്കുകയാണ് ചെയ്യുന്നത്.

ഈ മരുന്ന് നൽകുന്നതോടെ ഓക്സിജൻ ഉപയോഗം കുറയ്ക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ 20-25 കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ, രോഗികൾക്ക് ഓക്സിജൻ നൽകേണ്ടതിന്റെ ആവശ്യകത വിരാഫിൻ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID, COVID19, VACCINE, ZYDUS CADILA, VIRAFIN, DRUGS CONTROLLER GENERAL OF INDIA, DGCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360