SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.00 PM IST

ജാവദേക്കറെ മാറ്റി, എം നാഗരാജു ബിജെപി കേരള പ്രഭാരി; കെ സുരേന്ദ്രന് പുതുച്ചേരിയുടെയും അനിൽ ആന്റണിക്ക് നാഗലാൻഡിന്റെയും ചുമതല

READ ENGLISH VERSION
m-nagaraju-
എം നാഗരാജു,​ കെ സുരേന്ദ്രൻ,​ അനിൽ ആന്റണി

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുതിയ ചുമതലക്കാരെ ബി.ജെ.പി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കേരളത്തിലെ ചുമതല പ്രകാശ് ജാവദേക്കറിൽ നിന്ന് മാറ്റി എം. നാഗരാജുവിന് നൽകി. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എം.പിയും ആർ.എസ്.എസ് നേതാവും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമാണ് നാഗരാജു. സഹപ്രഭാരി അപരാജിത സാരംഗിയെയും മാറ്റിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ദേശീയ സെക്രട്ടറി എം.വെങ്കടേശനാണ് സഹപ്രഭാരി. പ്രകാശ് ജാവദേക്കറിന് പകരം ചുമതല നൽകിയിട്ടില്ല.

ബി.ജെ.പി ദേശീയ സെക്രട്ടറി കെ,​ സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതലയും മറ്റൊരു ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് നാഗലാൻഡിന്റെയും ചുമതല നൽകിയിട്ടുണ്ട്. ഗോവയുടെ സഹപ്രഭാരി ചുമതലയും അനിൽ ആന്റണിക്കാണ്. മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യന് ലക്ഷദ്വീപിന്റെ ചുമതല നൽകി.

തമിഴ്‌നാടിന്റെയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരഖണ്ഡിന്റെയും ചുമതല ആർ.എസ്.എസ് നേതാവ് റാംമാധവിനാണ്. ഛത്തിസ്‌ഗഢിന്റെയും ഹരിയാനയുടെയും പ്രഭാരി സ്മൃതി ഇറാനിയും ഉത്തർപ്രദേശിന്റെ ചുമതല വിനോദ് താവ്ഡെയ്ക്കുമാണ് . ഗുജറാത്തിന്റെ ചുമതല തരുൺ ചുഗിനും മഹാരാഷ്ട്രയുടെ സഹചുമതല അമിത് മാളവ്യയ്ക്കുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, BJP KERALA, BJP KERALA PRABHARI, K SURENDRAN, ANIL ANTONY, M NAGARAJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360