SignIn
Kerala Kaumudi Online
Friday, 04 September 2026 5.45 PM IST

കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, തെരച്ചിൽ തുടരുന്നു

kashmir

ശ്രീനഗർ: ജമ്മുകാശ്മീരിൽ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ വെടിവയ്പ്പിൽ ഒരു ഭീകരനെ വധിച്ചു. ബുദ്ഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. പുൽവാമ ജില്ലയിലെ പഖേർപോരയിൽ നിന്ന് ബുദ്ഗാമിലെ യൂസ്മാർഗിലേക്ക് ഒരു ഭീകരസംഘം നീങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. സ്ഥലത്ത് സൈന്യം നടത്തിയ പരിശോധനയിൽ എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASHMIR ENCOUNTER, KASHMIR ARMY OPERATION, TERRORIST KILLED KASHMIR, KASHMIR TERROR ATTACK, INDIAN ARMY KASHMIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360