
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയുടെ ഉന്നതതല സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും പ്രാദേശിക വിഷയങ്ങളും ചർച്ചയായി. 2026ലെ റഷ്യ-ഇറാൻ ഉപരോധ നിയമം (എസ്.ആർ.ഐ.എ) സംബന്ധിച്ച ഇന്ത്യയുടെ താത്പര്യങ്ങളും ആശങ്കകളും ജയശങ്കർ ആവർത്തിച്ച് വ്യക്തമാക്കി. ഗൾഫ് മേഖലയിലെയും യുക്രെയിനിലെയും സ്ഥിതിഗതികളും ചർച്ച ചെയ്തു. യു.എൻ ജനറൽ അസംബ്ലിയിൽ ജയശങ്കർ ശനിയാഴ്ച പ്രസംഗിക്കും.
ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ക്വാഡിലും സഹകരണം തുടരുന്നുണ്ട്. ഇൻഡോ-പസഫിക് മേഖലയിലെ സമുദ്രസുരക്ഷ, തുറമുഖ അടിസ്ഥാനസൗകര്യം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതാണ് ക്വാഡ് രാജ്യങ്ങളുടെ പ്രധാന ചർച്ചാവിഷയങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |