SignIn
Kerala Kaumudi Online
Thursday, 24 September 2026 3.41 PM IST

കുപ്രസിദ്ധ ഗുണ്ടാനേതാവിന് വിവാഹത്തിനായി 12 മണിക്കൂർ പരോൾ; വധു കംബോഡിയക്കാരി

mainpal-dhilla-
മെയിൻപാൽ ദില്ലയും കുടുംബവും

ന്യൂഡൽഹി: ഹരിയാനയിലെ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് മെയിൻപാൽ ദില്ലയ്ക്ക് വിവാഹത്തിനായി പരോൾ അനുവദിച്ചു. ജീവപര്യന്തം തടവിൽ കഴിയുന്ന ദില്ലയ്ക്ക് കംബോഡിയക്കാരിയായ പങ്കാളിയെ വിവാഹം കഴിക്കാനാണ് പരോൾ അനുവദിച്ചത്.

പന്ത്രണ്ട് മണിക്കൂർ കസ്റ്റഡി പരോളാണ് ദില്ലയ്ക്ക് അനുവദിച്ചത്. ഇന്ന് രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് മണിവരെയാണ് സമയം. ജയിലിനുസമീപത്തെ ഫാം ഹൗസിലാണ് കല്യാണം നടക്കുന്നത്. വിവാഹച്ചടങ്ങുകൾക്കുശേഷം ദില്ലയെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകും.

ഹരിയാനയിലെ ബദ്‌ലി സ്വദേശിയാണ് ദില്ല. കംബോഡിയക്കാരിയായ മെറ്റ ചാൻ ആണ് വധു. പരോളിനിടെ കംബോഡിയയിലേയ്ക്ക് രക്ഷപ്പട്ട ദില്ല അവിടെവച്ചാണ് മെറ്റയെ പരിചയപ്പെട്ടത്. തുടർന്ന് ഒരുമിച്ച് താമസമാക്കിയ ദമ്പതികൾക്ക് നാല് മക്കളുണ്ട്. വിവാഹത്തിനായി മെറ്റയും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്.

കൊലക്കേസ് ഉൾപ്പെടെ 22 കേസുകളാണ് ദില്ലയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2007ലും 2010ലും രജിസ്റ്റർ ചെയ്ത കേസിലാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ജയിലിനുള്ളിൽ ഒരാളെ കൊലപ്പെടുത്തിയതിനും കേസുണ്ട്. 2018 ജൂലായിൽ ആറാഴ്‌ചത്തെ പരോൾ ലഭിച്ചിരുന്നു. ഈ സമയത്താണ് വ്യാജ രേഖകൾ ഉപയോഗിച്ച് കംബോഡിയയിലേയ്ക്ക് കടന്നത്. അവിടെ സ്വന്തമായി ബിസിനസ് ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ അന്വേഷണ ഏജൻസികൾക്ക് ദില്ല കംബോഡിയയിലുള്ളതായി വിവരം ലഭിച്ചു. ഹരിയാന പൊലീസിന്റെ അഭ്യർത്ഥനപ്രകാരം 2024 നവംബറിൽ ദില്ലക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. കംബോഡിയൻ അധികൃതരുടെ സഹായത്തോടെ 2025 ജൂലായിൽ ദില്ലയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ വർഷം സെപ്തംബറിൽ ദില്ലയെ ഇന്ത്യയിലേക്ക് കൈമാറുകയായിരുന്നു.

English Summary

Haryana gangster Mainpal Dilla, serving a life sentence, has been granted 12-hour custody parole to marry his Cambodian partner, Meta Chan. The wedding is being held at a farmhouse near the prison. Dilla had previously escaped to Cambodia during parole, where he lived with Meta and their four children, before being arrested and extradited to India in 2025.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAINPAL DILLA, MAINPAL DILLA PAROLE, MAINPAL DILLA MARRIAGE, MAINPAL DILLA CAMBODIA, മെയിൻപാൽ ദില്ല പരോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360