ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കത്വയിൽ സിഐഎസ്‌എഫ് ജവാൻ നാല് സഹപ്രവർത്തകരെ കൊലപ്പെടുത്തിയത് കുഞ്ഞിനെ ജോലിസ്ഥലത്ത് കൊണ്ടുവരുന്നതിലെ തർക്കത്തിന്റെ പേരിൽ. ഹെഡ് കോൺസ്റ്റബിൾ അവ്‌ദേശ് കുമാർ സിംഗ് ആണ് സഹപ്രവർത്തകരായ അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ്-ഇൻസ്‌പെക്‌ടർ ലക്ഷ്‌മൺ സിംഗ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ എന്നിവരെ കൊലപ്പെടുത്തിയത്. തന്റെ സർവീസ് റൈഫിളിൽ നിന്ന് 18 റൗണ്ട് വെടിയുതിർത്തായിരുന്നു കൊലപാതകങ്ങൾ.
ഹിമാചൽപ്രദേശുമായി അതിർത്തി പങ്കിടുന്ന മഷ്‌ക ഗ്രാമത്തിലെ സേവ-III ഹൈഡ്രോ ഇലക്‌ട്രിക് പവർ പ്രോജക്‌ടിലായിരുന്നു സംഭവം നടന്നത്. അവ്‌ദേശ് കുമാറിനെയും ഭാര്യയും ഹെഡ് കോൺസ്റ്റബിളുമായ പൂജാ ദേവിയെയും ഇവിടെയാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇരുവരും വ്യത്യസ്ത ഷിഫ്റ്റുകളിലായാണ് ജോലി ചെയ്തിരുന്നത്. അതിനാൽ കുഞ്ഞിനെയും ഇവർ ജോലി സ്ഥലത്ത് കൊണ്ടുപോകുമായിരുന്നു. ഷിഫ്‌റ്റ് കഴിയുന്നയാൾ കുഞ്ഞുമായി തിരികെ വീട്ടിൽ പോവുകയായിരുന്നു പതിവ്. എന്നാൽ ജോലി സ്ഥലത്ത് കുഞ്ഞിനെ കൊണ്ടുവരുന്നതിന് അനുമതിയില്ലായിരുന്നു. അവ്‌ദേശിന് ക്വാർട്ടർ ഗാർഡ് ഏരിയയിലായിരുന്നു ഡ്യൂട്ടി. ഇവിടെ കുഞ്ഞുമായി പ്രവേശിക്കാനോ നിൽക്കാനോ പൂജാ ദേവിക്ക് യൂണിറ്റ് അഡ്‌മിനിസ്‌ട്രേഷൻ അനുമതി നൽകിയിരുന്നില്ല.
സംഭവദിവസവും പൂജാ ദേവി കുഞ്ഞുമായി എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ കമ്പനി കമാൻഡറായ അങ്കിത് കുമാർ പാണ്ഡെയെ അറിയിച്ചു. ഇതറിഞ്ഞ അവ്‌ദേശ് കുമാർ തോക്കുമായെത്തി നാല് സഹപ്രവർത്തകർക്കുനേരെയും വെടിയുതിർക്കുകയായിരുന്നു. മറ്റ് ഉദ്യോഗസ്ഥർ ചേർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
A CISF head constable allegedly shot dead four colleagues at a hydropower project in Jammu and Kashmir’s Kathua following a dispute over bringing his child to the workplace. Head Constable Awadhesh Kumar Singh reportedly fired 18 rounds from his service rifle, killing four personnel. Other officers overpowered and arrested him. The incident is under investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |