
ന്യൂഡൽഹി: പ്രത്യേക തരം പ്രചാരണങ്ങളെ തടയണമെന്ന് മെറ്റയ്‌ക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകളിൽ ചില പ്രത്യേക ഉള്ളടക്കങ്ങൾക്ക് മാത്രമായി പ്രാധാന്യം നൽകരുത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലും മറ്റു പ്രധാന നഗരങ്ങളിലും പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഐ.ടി മന്ത്രാലയത്തിന്റെ ഇടപെടൽ. എല്ലാത്തരം ഉള്ളടക്കങ്ങൾക്കും തുല്യ പ്രാധാന്യം ലഭിക്കുന്നില്ലെന്നും അൽഗോരിതം ചില ഉള്ളടക്കങ്ങൾക്ക് മാത്രം അനുകൂലമാണെന്നും പരാതികളെത്തുന്നുവെന്നാണ് വിശദീകരണം. അത്തരം പ്രവണതകൾ അനുവദിക്കാനാകില്ല. ക്രമസമാധാനത്തെ ബാധിക്കുന്ന,അക്രമത്തിന് പ്രേരിപ്പിക്കുന്ന,നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിക്കാതിരിക്കാൻ പരിശോധന ശക്തമാക്കണം. അത്തരം പോസ്റ്റുകൾ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. സർക്കാർ ഏജൻസികളുമായി സഹകരിക്കണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |