SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.00 AM IST

ഡൽഹിയിലെ വ്യാപാരികൾക്ക് 3000 കോടിയുടെ നഷ്‌ടം

k

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങൾ കാരണം ഇതുവരെ 3000 കോടിയുടെ നഷ്‌ടമുണ്ടായെന്ന് ഡൽഹിയിലെ വ്യാപാരികൾ. ഒക്ടോബറിലെ ഇതുവരെയുള്ള കണക്കാണിത്. നവരാത്രി കച്ചവടത്തെ ബാധിച്ചു. പ്രധാന വ്യാപാര കേന്ദ്രമായ കൊണാട്ട് പ്ലേസ് അടച്ചിട്ടു. ഗതാഗത തടസം,​ പൊലീസിന്റെ നിയന്ത്രണങ്ങൾ എന്നിവ കാരണം ഖാൻ മാർക്കറ്റ്,​ സദർ ബസാർ,​ ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലെ ബിസിനസും കുറഞ്ഞു. ദീപാവലി സമയത്തും സമരവും നിയന്ത്രണങ്ങളും തുടർന്നാൽ 10,​000 കോടിയുടെയെങ്കിലും നഷ്‌ടമുണ്ടാകുമെന്ന് ഡൽഹി ചേംബർ ഒഫ് ട്രേഡ് ആൻസ് ഇൻഡസ്ട്രി ഘടകം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360