SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.27 PM IST

കേതൻ  അഗർവാളിന്റെ  കൊലപാതകത്തെ ന്യായീകരിച്ചു; ഡോക്‌ടർക്ക് അഞ്ച് വർഷം സസ്‌പെൻഷൻ

READ ENGLISH VERSION
dentist-suspended-
പ്രതി സിയയും കൊല്ലപ്പെട്ട കേതൻ അഗർവാളും, സസ്‌പെൻഡ് ചെയ്യപ്പെട്ട ഡോ. മുസ്‌കാൻ സോണി

ഭോപ്പാൽ: കേതൻ അഗർവാളിന്റെ കൊലപാതകത്തെ ന്യായീകരിച്ചും കൊല്ലപ്പെട്ട കേതനെ പരിഹസിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഡെന്റിസ്റ്റിനെ അഞ്ച് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ് ആൻഡ് സർജൻസ് അസോസിയേഷൻ മദ്ധ്യപ്രദേശ് ട്രഷററായ ഡോ. മസ്‌കൻ സോണിയാണ് നടപടിക്ക് വിധേയയായത്.

സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്‌തത്. മസ്‌കൻ സോണിയുടെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സംഘടനയുടെ ദേശീയ നേതൃത്വം വ്യക്തമാക്കി. സംഘടനയിൽ പ്രവർത്തിക്കാൻ മാത്രമല്ല, ഈ കാലയളവിൽ ഏതെങ്കിലും തസ്‌തികകളിലേക്ക് സോണിക്ക് ജോലിക്കായി അപേക്ഷിക്കാനും കഴിയില്ല.

ഞാൻ പുരുഷന്മാരെ വെറുക്കുന്നു എന്ന ഹാഷ്‌ടാഗോടെയാണ് കേതന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ സോണി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. വീഡിയോ കണ്ട ഭൂരിഭാഗവും സോണിക്കെതിരെ രംഗത്തെത്തി. സംഭവം ചർച്ചയായതോടെ സോണി സ്റ്റോറി പിൻവലിച്ച് ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു.

പ്രതിശ്രുത വധുവായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് പൂനെയിലെ വ്യവസായിയായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയത്. മലമുകളിൽ നിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം അപകടമാണെന്ന് വരുത്തിത്തീർക്കാനാണ് ഇവർ ശ്രമിച്ചത്. എന്നാൽ, കുടുംബം സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം നടത്തിയ പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ഇതോടെ സിയയും കാമുകനും അറസ്റ്റിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KETAN AGARWAL, DENTIST SUSPENSION, MUSKAN SONI, KETAN AGARWAL MURDER, KETAN AGARWAL CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360