കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സംഘത്തെ സാഹസികമായി രക്ഷിച്ച് നാട്ടുകാർ. ശക്തമായ മഴയെ തുടർന്ന് ബാലസൺ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നാലംഗ സംഘത്തെയാണ് പ്രദേശ വാസികൾ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
ദുധിയയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മഹേന്ദ്ര ഥാറിൽ ബാലസൺ നദി മുറിച്ചുകടക്കുന്നതിനിടെയാണ് രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം കുടുങ്ങിയത്. ശക്തമായ മഴയെത്തുടർന്ന് നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയും ശക്തമായ നീരൊഴുക്കിൽ വാഹനം അകപ്പെടുകയുമായിരുന്നു. അപകടം മനസിലായതോടെ ജീവൻ രക്ഷിക്കാനായി ഇവർ വാഹനത്തിന് മുകളിൽ കയറി.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ പ്രദേശവാസിയായ ദേവ്കുമാർ റായിയുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ നാട്ടുകാർ നദിയിൽ അകപ്പെട്ടവർക്ക് കയറുകൾ എറിഞ്ഞുനൽകുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സംഘത്തിലുണ്ടായിരുന്ന യുവതി ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ ഇവരെ സുരക്ഷിതമായി കരയിൽ എത്തിക്കുകയായിരുന്നു.
four youths were rescued by local residents after getting stranded on a rocky outcrop while crossing a river. The water level rose suddenly due to strong currents, leaving them trapped until a successful rescue operation brought them to safety.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |