
ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിന് മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ്. ഇന്ന് നടക്കുന്ന മൗറീഷ്യസ് ദേശീയ ദിനാഘോഷത്തിൽ മോദി പങ്കെടുക്കും. മൗറീഷ്യസിന്റെ ഉന്നത സിവിലിയൻ ബഹുമതി മോദിക്ക് സമ്മാനിക്കും. ചടങ്ങിൽ വച്ച് മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂളുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ചർച്ചകൾ നടത്തി.
രണ്ടാം തവണയും മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതു ബഹുമതിയാണെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. പ്രയാഗ്രാജ് മഹാകുംഭത്തിൽ നിന്നുള്ള വിശുദ്ധ സംഗമജലം മൗറീഷ്യസ് പ്രസിഡന്റിന് സമ്മാനിച്ചു. മൗറീഷ്യസ് പ്രസിഡന്റിന്റെ ഭാര്യക്ക് തന്റെ മണ്ഡലമായ വാരണാസിയിൽ നിന്നുള്ള ബനാറസി പട്ടു സാരി ഉപഹാരമായി നൽകി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ ഇന്ത്യയുടെ സഹായത്തോടെ സ്ഥാപിച്ച ആയുർവേദ ഉദ്യാനവും പ്രധാനമന്ത്രി സന്ദർശിച്ചു. പ്രസിഡന്റ് ഗോഖൂൾ ഒരുക്കിയ മധ്യാഹ്നവിരുന്നിലും പങ്കെടുത്തു. സർ സീവൂസാഗുർ രാംഗൂലം ബൊട്ടാണിക്കൽ ഗാർഡനിൽ മൗറീഷ്യസ് നേതാക്കളായ സർ സീവൂസാഗർ രാംഗൂലം, സർ അനെരുദ് ജുഗ്നൗത്ത് എന്നിവരുടെ സമാധി സന്ദർശിച്ചു. മൗറീഷ്യസിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു.
ഇന്നലെ രാവിലെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം, വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. മോദിക്കായി
ഇന്ത്യയിലെ പരമ്പരാഗത ഭോജ്പുരി സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |