കൊച്ചി: സ്റ്റാർലിങ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇലോൺ മസ്കിന്റെ സ്പേസ്എക്സും പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെല്ലും കൈകോർക്കുന്നു. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക പങ്കാളിത്തമാണിത്. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള സർക്കാർ അനുമതികൾ നേടിയശേഷം സംയുക്ത സംരംഭം പ്രവർത്തനം തുടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഇലോൺ മസ്കുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്. ബഹിരാകാശ പര്യവേഷണം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയും അമേരിക്കയുമായി സഹകരണം ശക്തമാക്കുന്നതിനാണ് ചർച്ചയിൽ ഊന്നൽ നൽകിയത്. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കാൻ കഴിയുമെന്ന് എയർടെൽ മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |