
ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത വ്യവസ്ഥകളുള്ള ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയിൽ അവതരിപ്പിച്ചു. പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശ പൗരന്മാർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം പിഴയും, വ്യാജ രേഖയുമായി വരുന്നവർക്ക് തടവ് 7 വർഷവും പിഴ 10 ലക്ഷവും ശിക്ഷ വിധിക്കുന്നതാണ് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ വിദ്യാർത്ഥികളുടെ വിവരം നിയുക്ത രജിസ്ട്രേഷൻ ഓഫീസിന് നിർബദ്ധമായും കൈമാറണം. വിദേശികൾക്ക് ചികിത്സ നൽകുന്ന ആശുപത്രികൾ, ഹോം സ്റ്റേകൾ എന്നിവയ്ക്കും ബാധകം.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്കെതിരെ അപ്പീൽ സംവിധാനം ബില്ലിൽ ഇല്ലെന്ന് അവതരണത്തെ എതിർത്ത കോൺഗ്രസ് എം.പി മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ബിൽ ഭരണഘടനാ വ്യവസ്ഥകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ പൗരന്മാരുടെ പ്രവേശനം അതാത് രാജ്യങ്ങളിലെ ഇമിഗ്രേഷൻ ഓഫീസറുടെ പ്രത്യേകാവകാശമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്ന് ടൂറിസ്റ്റുകൾ വരണം. അതേസമയം ദേശീയ താത്പര്യവും രാജ്യത്തിന്റെ സമാധാനവും പരമാധികാരവും സംരക്ഷിക്കാനും സർക്കാർ ആഗ്രഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |