
ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നുള്ള അംഗങ്ങൾ ത്രിഭാഷാ പദ്ധതിയെ എതിർക്കുമ്പോൾ കേരളത്തിൽ നിന്നുള്ള എം.പിമാർ നന്നായി ഹിന്ദി സംസാരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. മണിപ്പൂരിന്റെ ബഡ്‌ജറ്റ് ചർച്ചയിൽപങ്കെടുത്ത മുസ്ളിം ലീഗ് എം.പി അബ്‌ദു സമദ് സമദാനിയുടെ ഹിന്ദി കേട്ടപ്പോളായിരുന്നു പ്രതികരണം. കേരളത്തിൽ നിന്നുള്ള മുസ്ളീം ലീഗ് എം.പി നന്നായി ഹിന്ദി സംസാരിക്കുന്നുവെന്ന് ഗോയൽ പ്രശംസിച്ചു. ശശി തരൂരും നന്നായി ഹിന്ദി സംസാരിക്കും. ചിലർ ഭാഷയുടെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇതെന്നും തമിഴ്നാട് എംപിമാരെ പരോക്ഷമായി ആക്രമിച്ച മന്ത്രി പറഞ്ഞു. ആ സമയം സഭ നിയന്ത്രിച്ച കോൺഗ്രസ് എംപി കുമാരി സെൽജ താങ്കൾക്ക് വേണമെങ്കിൽ തമിഴിലും സംസാരിക്കാൻ ശ്രമിക്കാമെന്ന് പറഞ്ഞപ്പോൾ 'തമിഴ്‌നാട് മേം 'താമര" ഖിൽനേ വാലാ ഹേ (തമിഴ്നാട്ടിൽ താമര വിരിയാൻ പോകുകയാണ്) എന്ന മറുപടി സഭയിൽ ചിരി പടർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |