SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് 650 കോടി

black-money

ന്യൂഡൽഹി: കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് എത്തിച്ചെന്നു കരുതുന്ന പണം അടക്കം 651.51 കോടിയുടെ സാധനങ്ങൾ പിടിച്ചു. കേരളത്തിൽ പണമായി എട്ടു കോടി അടക്കം 58 കോടിയുടെ സാധനങ്ങൾ പിടിച്ചു.

ഫെബ്രുവരി 26മുതൽ നടത്തിയ റെയ്ഡുകളിലാണ് പണം, മദ്യം, മയക്കുമരുന്ന്,സ്വർണം അടക്കം പിടിച്ചെടുത്തത്.

പരിശോധനയ്ക്കായി കമ്മിഷൻ 5,173 ഫ്ലൈയിംഗ് സ്ക്വാഡുകളെയും നിരീക്ഷണത്തിനായി 5200 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാനുള്ള ഏതു നീക്കവും തടയണമെന്ന് ചീഫ് സെക്രട്ടറിമാർ, ചീഫ് ഇലക്ടറൽ ഓഫീസർമാർ, പൊലീസ് മേധാവിമാർ എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ

പിടിച്ചത് 319 കോടി

# ഏറ്റവും കൂടുതൽ പണവും സാധനങ്ങളും പിടിച്ചെടുത്തത് പശ്ചിമ ബംഗാളിൽ നിന്നാണ് .

ഇവയുടെ മൂല്യം മൊത്തം 319 കോടി രൂപ വരും.

ഏറ്റവും കൂടുതൽ മദ്യവും (55 കോടി രൂപ) സൗജന്യങ്ങളും (150 കോടി രൂപ) പിടിച്ചെടുത്തത് പശ്ചിമ ബംഗാളിൽ .

# ഏറ്റവും കൂടുതൽ പണവും (30 കോടി രൂപ) മയക്കുമരുന്നും (67 കോടി രൂപ) പിടിച്ചെടുത്തത് തമിഴ്‌നാട്ടിൽ.ഇവിടെ നിന്നു പിടിച്ചെടുത്തതിന്റെ മൊത്തം മൂല്യം 170 കോടി രൂപ.

അസാമിൽ നിന്ന് 97 കോടിയും പുതുച്ചേരിയിൽ നിന്ന്

ഏഴ് കോടിയും പിടിച്ചു.

കേരളത്തിൽ 41 കോടിയുടെ

മയക്ക് മരുന്ന് പിടിച്ചു

കേരളത്തിൽ പിടച്ച പണം 8 കോടി, മദ്യം 64,862 ലിറ്റർ (2കോടി രൂപ ), മയക്കുമരുന്ന് 41 കോടി, അമൂല്യ വസ്‌തുക്കൾ ഒരു കോടി, മറ്റ് സൗജന്യങ്ങൾ 5 കോടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, BLACK MOMEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360