SignIn
Kerala Kaumudi Online
Sunday, 26 July 2026 7.34 AM IST

എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ രാജി വച്ചു

s

ന്യൂഡൽഹി: വിവിധ പ്രതിസന്ധികൾക്കിടെ എയർ ഇന്ത്യ സി.ഇ.ഒയും എം.ഡിയുമായ കാംബെൽ വിൽസൺ രാജിവച്ചു. ഒരു വർഷം കാലാവധി ശേഷിക്കെയാണ് പടിയിറക്കം. 2022ൽ ടാറ്റ ഏറ്റെടുത്തത് മുതൽ എയർ ഇന്ത്യയെ നയിച്ചത് കാംബെലാണ്. പുതിയ ആൾ വരും വരെ പദവിയിൽ തുടരും. അഹമ്മദാബാദ് വിമാനാപകടവും ഡി.ജി.സി.എയുടെയടക്കം നിയന്ത്രണങ്ങളും കാരണം ഒരു വർഷം മുമ്പേ കാംബെൽ രാജിക്കാര്യം ചെയർമാൻ എൻ. ചന്ദ്രശേഖരനെ അറിയിച്ചിരുന്നു. 2024-25 വർഷം 9800 കോടി രൂപയുടെ നഷ്ടവും കമ്പനി നേരിട്ടിരുന്നു.

എയർ ഇന്ത്യ ഉയർച്ചയുടെ അടുത്ത ഘട്ടത്തിലാണെന്നും നിയന്ത്രണം കൈമാറാനുള്ള ശരിയായ സമയമാണെന്നും കാംബെൽ വ്യക്തമാക്കി. എയർഇന്ത്യ സ്വകാര്യവത്കരിച്ചതിനുശേഷമുള്ള നാലുവർഷം കൊണ്ട് എയർഇന്ത്യ, എയർഇന്ത്യ എക്‌സ്‌പ്രസ്, വിസ്‌താര, എയർഏഷ്യ കമ്പനികളെ ലയിപ്പിക്കുന്ന പ്രക്രിയ കാംബെൽ പൂർത്തിയാക്കി. 100 വിമാനങ്ങൾ അധികമായി വാങ്ങിയതും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതും അദ്ദേഹം നേട്ടമായി ഉയർത്തിക്കാട്ടുന്നു. ന്യൂസിലാൻഡിലാണ് കാംബെലിന്റെ ജനനം. മുമ്പ് സിംഗപ്പൂർ എയർലൈൻസിലായിരുന്നു. ഇൻഡിഗോ സി.ഇ.ഒയും കഴിഞ്ഞമാസം രാജിവച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AIRINDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360