
കാൺപൂർ: പലതരത്തിലുള്ള വിവാഹ വാർത്തകളും വീഡിയോകളും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. കോടതി പരിസരത്ത് വച്ച് മാലയിട്ട് വിവാഹ സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യുവാവ് വിവാഹം കഴിച്ചത് തന്റെ അമ്മായിയമ്മയെ ആണെന്നാതാണ് വീഡിയോ വൈറലാകാൻ കാരണം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.
നാലുവർഷത്തെ രഹസ്യ പ്രണയത്തിന് ശേഷമാണ് യുവാവ് അമ്മായിയമ്മയെ വിവാഹം കഴിച്ചത്. വീട്ടിൽ നിന്ന് ഒളിച്ചോടിയ ശേഷമാണ് ഇരുവരും കോടതിയിൽ വച്ച് വിവാഹിതരായത്. മാലയണിഞ്ഞ് വിവാഹ സർട്ടിഫിക്കറ്റുമായി ദമ്പതികൾ സന്തുഷ്ടരായി പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാൺപൂർ ദേഹത് ജില്ലയിലെ അക്ബർപൂർ മേഖലയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത്.
യുവാവിന്റെ ഭാര്യ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ അറിയാതെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. തുടർന്ന് വീട്ടിൽ നിന്ന് മാറിത്താമസിക്കാനും കോടതി വഴി ബന്ധം ഔദ്യോഗികമാക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. തങ്ങൾ പരസ്പര സമ്മതത്തോടെയാമ് വിവാഹം കഴിച്ചതെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ വീഡിയോയും പങ്കുവച്ചു. തങ്ങളുടെ ബന്ധം അംഗീകരിക്കണമെന്നും അനുഗ്രഹിക്കണമെന്നും ഇവർ അഭ്യർത്ഥിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |