SignIn
Kerala Kaumudi Online
Saturday, 13 June 2026 2.16 AM IST

പ്രധാനമന്ത്രിയുടെ ഫ്രാൻസ്, സ്ളോവാക്യ സന്ദർശനം ഇന്നുമുതൽ

READ ENGLISH VERSION
m

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് കരാർ ഒപ്പിടൽ, ജി7 ഉച്ചകോടി തുടങ്ങിയ പ്രധാന പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാരീസിലേക്ക്. ഒരാഴ്ചത്തെ വിദേശ പര്യടനത്തിനിടെ പ്രധാനമന്ത്രി ജൂൺ 14 മുതൽ 16 വരെ സ്‌ളോവാക്യയും സന്ദർശിക്കും. ഫ്രാൻസിലെ നൈസിൽ നാളെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ച നടത്തും. 'ഭാരത് ഇന്നൊവേറ്റ്സ്' പരിപാടി ഇരു നേതാക്കളും സംയുക്തമായി ഉദ്ഘാടനം ചെയ്യും. സ്ലോവാക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 14 മുതൽ 16 വരെ സ്ലോവാക് സന്ദർശിക്കും. 1993ൽ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലോവാക്യ സന്ദർശിക്കുന്നത് ആദ്യമാണ്. സ്‌ളോവാക്യ പ്രസിഡന്റ് പെല്ലെഗ്രിനിയുമായും കൂടിക്കാഴ്ച നടത്തും. ജൂൺ 16 മുതൽ 17 വരെ ഫ്രാൻസിലെ ഇവിയനിലാണ് ജി7 ഉച്ചകോടി. ലോക നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. ജൂൺ 18 ന് പാരീസിൽ നടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് പരിപാടിയായ വിവാടെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360