SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

തൃണമൂൽ വിമത എം.പിമാർ തിങ്കളാഴ്‌ച സ്‌പീക്കറെ കാണും

e

ന്യൂഡൽഹി: യഥാർത്ഥ തൃണമൂൽ എന്ന അവകാശവാദവുമായി, വിഘടിച്ച് നിൽക്കുന്ന 19 തൃണമൂൽ ലോക്സഭാ എം.പിമാർ തിങ്കളാഴ്ച സ്പീക്കർ ഓം ബിർളയെ കാണും. മൂന്നിൽ രണ്ട് അംഗങ്ങളുടെ പിളർപ്പ് കൂറുമാറ്റ നിരോധന നിയമപ്രകാരം തടയാൻ കഴിയാത്ത സാഹചര്യം ഇതോടെ മമത ബാനർജിയെ കുഴപ്പിച്ചേക്കും. ഔദ്യോഗിക വിഭാഗമാണെന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകിയിരുന്നതായി വിമത എം.പി ജഗദീഷ് ചന്ദ്ര ബർമ ബസുനിയ പറഞ്ഞു. ജൂൺ 8ന് 19 എം.പിമാർ ഒപ്പിട്ട കത്തും അവർ പുറത്തുവിട്ടു. എണ്ണം അപ്രസക്തമാണെന്നും വിമതർക്ക് മറ്റൊരു പാർട്ടിയുമായി ലയിക്കേണ്ടി വരുമെന്നും മമത വിഭാഗം നേതാവ് മഹുവ മൊയ്‌ത്ര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360