
ബംഗളൂരു: കർണാടക ശിവമോഗയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാനേതാവിനെ പൊലീസ് വെടിവച്ചുവീഴ്‌ത്തി. കൊലപാതകക്കേസിൽ അറസ്റ്രിലായ മധുവിനെയാണ് വെടിവച്ചത്. ഇന്നലെ പുലർച്ചെ ശിവമോഗയ്ക്ക് സമീപത്തുവച്ചാണ് സംഭവം. പ്രതി കോൺസ്റ്റബിളിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കാനാണ് വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാനേതാവായ നരസിംഹയെ കൊലപ്പെടുത്തിയ കേസിൽ വെള്ളിയാഴ്ചയാണ് മധു, അനിൽ, രവി, കാർത്തിക്, ശബരീഷ് എന്നിവർ അറസ്റ്റിലായത്. ശിവമോഗയ്ക്കടുത്തുള്ള ഹോളെബേനവള്ളിയിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ മധു കോൺസ്റ്റബിൾ അഞ്ജനപ്പയെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ ഇൻസ്‌പെക്ടർ ഹരീഷ് പട്ടേൽ വെടിയുതിർക്കുകയായിരുന്നു. കാലിൽ വെടിയേറ്റ മധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |