
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങൾ ഭീഷണി നേരിടുകയാണെന്ന പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവന അസംബന്ധമെന്ന് ഇന്ത്യ. വിദ്വേഷത്തിൽ നിന്ന് ഉടലെടുത്ത രാഷ്ട്രീയ പരാമർശമാണിതെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ സംസാരിക്കാൻ ഇസ്ലാമാബാദിന് യാതൊരു അവകാശവുമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. പാക് പ്രസിഡന്റിന്റെ അനാവശ്യമായ പരാമർശങ്ങൾ തള്ളുന്നു. മനുഷ്യാവകാശ ലംഘനം പതിവായ പാകിസ്ഥാൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് വിരോധാഭാസമാണെന്നും ജയ്‌സ്വാൾ പറഞ്ഞു.
വിവിധ വിശ്വാസികളായ ന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി ലക്ഷ്യം വയ്ക്കുകയും ഇരകളാക്കുകയും ചെയ്യുന്ന കുപ്രസിദ്ധ ചരിത്രമാണ് പാകിസ്ഥാന്റേത്. വർഷങ്ങളായി പാകിസ്ഥാനിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള അക്രമങ്ങൾ, പ്രത്യേകിച്ച് ഹിന്ദുക്കൾക്കും അഹമ്മദിയ സമൂഹത്തിനുമെതിരെ തുടരുന്നു. വാരാണസിയിൽ 1000 വർഷം പഴക്കമുള്ള മസ്‌ജിദ് ഗഞ്ച് ഷഹീദ പൊളിക്കാൻ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ടാണ് പാക് പ്രസിഡന്റ് പ്രസ്‌താവന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |