SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.33 AM IST

ഇപിഎഫ് വേതന പരിധി 25,000 രൂപയാക്കും

READ ENGLISH VERSION
epfo

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്(ഇ.പി.എഫ്), എംപ്ലോയീസ് പെൻഷൻ സ്‌കീം(ഇ.പി.എസ്) എന്നിവയിൽ അംഗത്വത്തിനുള്ള പ്രതിമാസ വേതന പരിധി 25,000 രൂപയാക്കാനുള്ള നിർദേശത്തിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. നിർദേശം നടപ്പിലായാൽ സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാർക്കു കൂടി ഇ.പി.എഫ് പരിരക്ഷ ലഭിക്കും. നിലവിൽ 15,000 രൂപ വരെ അടിസ്ഥാന വേതനം ലഭിക്കുന്നവർക്കാണ് ഇ.പി.എഫ്, ഇ.പി.എസ് എന്നിവയിൽ നിർബന്ധിത അംഗത്വം.

അതിനു മുകളിൽ അടിസ്ഥാന വേതനമുള്ളവർ പദ്ധതിയിൽ ചേരണമെന്ന നിർബന്ധമില്ലായിരുന്നു.പുതിയ നിർദേശ പ്രകാരം 15,000-നും 25,000നും ഇടയിൽ അടിസ്ഥാന വേതനം ലഭിക്കുന്നവർ പദ്ധതിയിയുടെ പരിധിയിൽ വരും. 30,000 രൂപ അടിസ്ഥാന പരിധിയാക്കാനായിരുന്നു ഇ.പി.എഫ്.ഒയുടെ നീക്കം.വേതന പരിധി വർദ്ധിപ്പിക്കുന്നതിലൂടെ ഇ.പി.എഫ്, ഇ.പി.എസ് അംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടൊപ്പം, തൊഴിലുടമകളുടെയും സർക്കാരിന്റെയും സാമ്പത്തിക ബാധ്യതയൂം ഉയരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EPFO, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360