
തിരുവനന്തപുരം:ഗഗൻയാൻ ദൗത്യങ്ങളുടെ പരീക്ഷണത്തിനായി പുതിയ കുഞ്ഞൻ റോക്കറ്റ് വികസിപ്പിച്ച് ഐ.എസ്.ആർ.ഒ. സോൾവ് (സബ് ഒാർബിറ്റൽ ലോഞ്ച് വെഹിക്കിൾ ഫോർ എക്സ്പെരിമെന്റ് )എന്ന പേരിലുള്ള റോക്കറ്റ് ഇന്നലെ ശ്രീഹരിക്കോട്ടയിൽ നടത്തിയ ആദ്യപരീക്ഷണം വിജയകരമായിരുന്നു.പത്തുമണിക്കൂർ ഇന്ധനം ജ്വലിപ്പിച്ചാണ് പരീക്ഷണം നടത്തിയത്.
ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികർ സഞ്ചരിക്കുന്ന ക്രൂമൊഡ്യൂൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കുന്ന പരീക്ഷണങ്ങൾക്കാണ് സോൾവ് ഉപയോഗിക്കുക. നിലവിവിലെ പി.എസ്.എൽ.വി.റോക്കറ്റിന്റെ ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന സ്ട്രാപ്പ് ഒാൺ ചെറുറോക്കറ്റിൽ മാറ്റങ്ങൾ വരുത്തിയാണ് സോൾവ് വികസിപ്പിച്ചത്. ഇന്ത്യ സ്വന്തം സാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച ബഹിരാകാശ മനുഷ്യദൗത്യമാണ് ഗഗൻയാൻ.ഗഗൻയാനിന്റെ ആദ്യ ആളില്ലാ പരീക്ഷണം ഇൗ വർഷം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |