
ചെന്നൈ: ജനങ്ങളുടെ പരാതി പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ലോക്‌ഭവൻ ഇടപെടുമെന്ന് ധ്വനിപ്പിച്ച് തമിഴ്നാടിന്റെ ഗവർണറുടെ ചുമതല വഹിക്കുന്ന രാജേന്ദ്ര ആർലേക്കർ സംസാരിച്ചത് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദത്തിനു തുടക്കമിട്ടു.
ഗവർണർ രാജേന്ദ്ര ആർലേക്കർ മധുരയിൽ ഉദ്യോഗസ്ഥ യോഗം വിളിച്ചതിനു പിന്നാലെയാണ് ജനങ്ങളുടെ പരാതയിൽ ഇടപെടുമെന്ന് പറഞ്ഞത്.
ഗവർണർ ആർ.വി. അർലേക്കർ കഴിഞ്ഞ ദിവസം മധുരയിലെ ഒരു സ്വകാര്യ കോളേജ് പരിപാടിയിൽ പങ്കെടുത്തിരുന്നു. അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് റിംഗ് റോഡ് വഴി വൈഗയുടെ തീരത്തും എത്തിയിരുന്നു.
പരിപാടിക്കിടയിൽ ഇതിനെക്കുറിച്ച് ഗവർണർ പറഞ്ഞു, ''ഞാൻ വരുമ്പോൾ, എന്റെ സഹായി വിരൽ ചൂണ്ടി, 'ഇത് വൈഗൈ നദിയാണ്' എന്ന് പറഞ്ഞു. അത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഒരു നദിയുണ്ട്; വെള്ളം എവിടെ?' ഒരു നദി ഉണ്ടെങ്കിൽ, അതിൽ വെള്ളമുണ്ടായിരിക്കണം.
മധുരയിലെ യുവാക്കൾ വൈഗൈ വൃത്തിയാക്കാൻ ശ്രമിക്കണം. നദിയിൽ വെള്ളം വന്നാൽ, ആ തീരത്ത് പരിഷ്‌കൃത വികസനം ഉണ്ടാകും. ആരെങ്കിലും അതിനായി ശ്രമിക്കണം. ഇല്ലെങ്കിൽ, ലോക് ഭവൻ മുൻകൈയെടുക്കും. ഇതും ദേശസ്‌നേഹമാണ്.''- അദ്ദേഹം പറഞ്ഞു.
ഇതിനു ശേഷം ജില്ലാ കളക്ടർ വൈഗൈ നദി സന്ദർശിച്ചതായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണവും ഉണ്ടായി. തുടർന്ന് ഗവർണറുടെ ധൈര്യത്തിന് കാരണം ഭരണകക്ഷിയുടെ കഴിവില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. ജില്ലാ കളക്ടറുടെ പരിശോധനയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ മന്ത്രി നിർമ്മൽ കുമാറിനോട് ചോദിച്ചപ്പോൾ, 'സംസ്ഥാന ഭരണത്തിൽ ഗവർണർ ഇടപെടേണ്ട ആവശ്യമില്ല. അദ്ദേഹം ലോക് ഭവനിലെ ജോലി ചെയ്താൽ മതിയെന്നും പ്രതികരിച്ചു.
'ഭാവിയിൽ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അനുമതിയില്ലാതെ ഉദ്യോഗസ്ഥർ ഗവർണറുടെ നിർദ്ദേശ പ്രകാരം പരിശോധനയ്ക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |