SignIn
Kerala Kaumudi Online
Friday, 10 July 2026 1.52 AM IST

ആരോഗ്യ സേവനങ്ങൾ എളുപ്പമാക്കാൻ തമിഴ്നാട്ടിൽ 'നാളം എ.ഐ'

d

ചെന്നൈ: സർക്കാർ ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാക്കാൻ 'നാളം എ.ഐ' എന്ന വാട്സ്ആപ്പ് ചാറ്റ്ബോട്ട് സർവീസിന് തുടക്കം കുറിച്ച് തമിഴ്നാട്. മൊബൈൽ ഫോൺ വഴി ഒ.പി ബുക്കിംഗ്, രജിസ്ട്രേഷൻ തുടങ്ങിയ നടപടികൾ പൂർത്തിയാക്കാം. ബുധനാഴ്ച ആരോഗ്യ മന്ത്രി കെ.ജി അരുൺ രാജ് സേവനം ഔദ്യോഗികമായി അവതരിപ്പിച്ചു. ചെന്നൈ, ചെങ്കൽപ്പേട്ട് അടക്കം 22 ജില്ലകളിൽ ആശുപത്രിയുടെ ലൊക്കേഷൻ കണ്ടെത്തുന്നത് അടക്കം പൊതുസേവനങ്ങൾ ലഭ്യമാകും. 9619222999 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ജനങ്ങൾക്ക് ' Hi ' സന്ദേശം അയയ്ക്കാം. തുടർന്ന് ലഭ്യമാകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വിവിധ സേവനങ്ങളിലേക്ക് കടക്കാം. ഒ.പി ബുക്കിംഗ് നിലവിൽ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിഭാഗത്തിൽ മാത്രമാണ് ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360