ന്യൂഡൽഹി: എ.സി മുറികൾ, അടുക്കള, ലിവിംഗ്- ഡൈനിംഗ് റൂം, അറ്റാച്ച്ഡ് ബാത്ത്റൂം. ഒരു വീടിന്റെ എല്ലാ സെറ്റപ്പുമുണ്ട്. എന്നാൽപ്പിന്നെ പൂജാമുറി കൂടെയായാൽ എന്താ പ്രശ്നം? ഒന്നും ആലോചിച്ചില്ല. മൂന്നുലക്ഷം രൂപയുടെ റെയിൽവേയുടെ ആഡംബര സലൂൺ കാറിൽ പൂജാമുറി കൂടി സെറ്റാക്കി. ഒരു വെറൈറ്റി പൂജയും നടത്തി.
12926 പശ്ചിം എക്സ്പ്രസിലെ സലൂൺ കാറിൽ ജൂലായ് 10നായിരുന്നു വൈറൽ പൂജ. പൂജാരിമാരായ യാത്രക്കാരാണ് 'ന്യൂതന" ആശയത്തിനു പിന്നിൽ. ട്രെയിൻ കോച്ചിന്റെ തറയിൽ ഇരുന്ന് പൂജാരി പൂജ നടത്തുന്നതും വെള്ള വസ്ത്രം ധരിച്ച നിരവധി ആളുകൾ ഭക്തിയോടെ ചടങ്ങിൽ പങ്കെടുക്കുന്നതുമായ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡയയിൽ 'പൊങ്കാല" തുടങ്ങി.
8നാണ് ഐ.ആർ.സി.ടി.സി വഴി ഇവർ സലൂൺ കാർ ബുക്ക് ചെയ്തത്. കൊമേഴ്സ്യൽ ബുക്കിംഗിനായി മുൻകൂറായി 3,08,580 രൂപ അടച്ചു. ഡൽഹി മുതൽ മുംബയ് ബാന്ദ്ര ടെർമിനസ് വരെയായിരുന്നു യാത്ര. സംഭവത്തിൽ ഇവർ അനുകൂലമായി നോർത്തേൺ റെയിൽവേയും രംഗത്തെത്തി. നന്ദിഗ്രാം എക്സ്പ്രസിലെ 'ഹണിമൂൺ കോച്ച്" വിവാദത്തിൽ ടി.ടി.ഇയെ സസ്പെൻഡ് ചെയ്ത് ദിവസങ്ങൾക്കകമാണ് പുതിയ വിവാദമെന്നതും ശ്രദ്ധേയം.
സലൂൺ കാർ
ഉന്നത ഉദ്യോഗസ്ഥർക്കും വി.ഐ.പികൾക്കും വേണ്ടിയുള്ള സ്വകാര്യ, ആഡംബര റെയിൽവേ കോച്ചാണ് സലൂൺ കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |