SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.48 AM IST

സി.പി.എം കേന്ദ്ര കമ്മിറ്റി: ജനകീയ അടിത്തറ വീണ്ടെടുക്കണം

1

 6 ജില്ലാ സെക്രട്ടേറിയറ്റുകളിൽ തെറ്റ് തിരുത്തലിന് ശുപാർശ

ന്യൂഡൽഹി: കേരളത്തിൽ ഭരണം നഷ്‌ടപ്പെടുത്തിയതും ,പശ്ചിമ ബംഗാളിൽ ദയനീയ പ്രകടനത്തിനിടയാക്കിയതും ജനകീയ അടിത്തറ നഷ്‌ടപ്പെട്ടതിനാലാണെന്നും ,അതു തിരിച്ചു പിടിക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്‌ത മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി ഇന്നലെ സമാപിച്ചു. യോഗ തീരുമാനം ജനറൽ സെക്രട്ടറി എം.എ.ബേബി ഇന്ന് വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും. ജനങ്ങളിൽ നിന്ന് അകന്നതു കൊണ്ടാണ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ കനത്തപരാജയം നേരിട്ടത്. അതു തിരിച്ചുപിടിക്കാൻ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണം. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് താഴെത്തട്ടിൽ പ്രക്ഷോഭങ്ങളിലൂടെ പാർട്ടിയെ സജീവമാക്കണം. കണ്ണൂർ, കൊല്ലം, കോഴിക്കോട്, ആലപ്പുഴ അടക്കം 6 ജില്ലാ സെക്രട്ടേറിയറ്റുകളിൽ തെറ്റ് തിരുത്തൽ നടപടികൾക്ക് ശുപാർശ ചെയ്‌തതായും സൂചനയുണ്ട്. ജില്ലാ കമ്മിറ്റികൾ നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ വെട്ടി മാറ്റിയതും വിമർശനത്തിനിടയാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ പരോക്ഷ വിമർശനമുയർന്നു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് തോൽവിയും അവലോകനം ചെയ്‌തു.

 പി​ന്നോ​ട്ടില്ലെന്ന് സി.​പി.​ഐ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വ് ​സ്ഥാ​നം​ ​സം​ബ​ന്ധി​ച്ച് ​സി.​പി.​എം​ ​-​സി.​പി.​ഐ​ ​ച​ർ​ച്ച​ ​ഇ​ന്ന് ​ന​ട​ക്കാ​നി​രി​ക്കെ,​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​നി​യ​മ​സ​ഭാ​ ​ക​ക്ഷി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​തീ​രു​മാ​നി​ച്ചു.​രാ​വി​ലെ​ ​എം.​എ​ൻ​ ​സ്മാ​ര​ക​ത്തി​ലാ​ണ് ​ച​ർ​ച്ച.
ഉ​പ ​നേ​തൃ​ ​സ്ഥാ​നം​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. ഇ​ക്കാ​ര്യ​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന് ​വ​ഴ​ങ്ങി​യാ​ൽ​ ​അ​ണി​ക​ൾ​ ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ​യോ​ഗ​ത്തി​ൽ​ ​അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.​ ​അ​വ​കാ​ശ​പ്പെ​ട്ട​ ​സ്ഥാ​നം​ ​ല​ഭി​ക്കാ​തി​രു​ന്നാ​ൽ​ ​പാ​ർ​ട്ടി​ക്ക് ​അ​വ​മ​തി​പ്പു​ണ്ടാ​വും.​ ​വി​ഴി​ഞ്ഞം​ ​ഓ​ഹ​രി​ ​കൈ​മാ​റ്റ​ത്തിൽ ഹൈ​ക്കോ​ട​തി​യി​ൽ​ ​പൊ​തു​ ​താത്പ​ര്യ​ ​ഹ​ർ​ജി​ ​ന​ൽ​കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഇ​ന്ന് ​ചേ​രു​ന്ന സം​സ്ഥാ​ന​ ​എ​ക്സി​ക്യു​ട്ടീ​വ് ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കും.
സെപ്തം​ബ​ർ​ 1​ന് ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​പ്ര​ക്ഷോ​ഭ​ ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​സി.​പി.​ഐ​ ​സ്‌​പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​ബു​ക്ക് ​ചെ​യ്തു.​ 1700​ ​പ്ര​തി​നി​ധി​ക​ളെ​ ​കൊ​ണ്ടു​ ​പോ​കും.​ ​നേ​താ​ക്ക​ള​ട​ക്കം​ ​ട്രെ​യി​നി​ൽ​ ​പോ​കാ​നാ​ണ് ​തീ​രു​മാ​നം. കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​ ​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ​ഡ​ൽ​ഹി​യി​ലെ​ ​രാം​ലീ​ലാ​ ​മൈ​താ​നി​യി​ൽ​ ​സി.​പി.​ഐ​ ​റാ​ലി​ ​സം​ഘ​ടി​പ്പി​ക്കും.​ ​ആ​ഗ​സ്റ്റ് 28​ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​സ്‌​പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​തി​രി​ക്കും..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360