
ന്യൂഡൽഹി: പ്രശസ്‌ത ബ്രാൻഡുകളുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങൾ പുതിയതെന്ന പേരിൽ വിൽക്കുന്ന ആറംഗ സംഘം ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്ന് 20 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ കണ്ടെടുത്തു.
ദക്ഷിണ ഡൽഹിയിലെ ഓഖ്‌ല ഫേസ്-IIൽ മെസ്സേഴ്സ് വെസ്റ്റേൺഡ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ബാല വേല നടക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോളാണ് പൊലീസ് പഴയ സാധനങ്ങൾ ശേഖരിച്ചു വച്ചത് കണ്ടത്.
പ്രമുഖ ബ്രാൻഡുകളുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപന്ന പായ്‌ക്കുകൾ കുറഞ്ഞ വിലയ്‌ക്ക് വാങ്ങി അവയുടെ നിർമ്മാണ, കാലാവധി തീയതികൾ മായ്ച്ച ശേഷം പ്രത്യേക പ്രിന്റിംഗ് മെഷീനുകൾ ഉപയോഗിച്ച് പുതിയ തീയതികൾ അച്ചടിച്ചാണ് വിൽക്കുന്നത്. ബാച്ച് നമ്പർ, ബാർകോഡ്, വില എന്നിവയും പ്രതികൾ മാറ്റി.
തംസ് അപ്പ്, ഫാന്റ, ബോൺവിറ്റ, ഹോർലിക്സ്, നെയ്യ്, മാഗി നൂഡിൽസ്, സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ, പേപ്പർ ബോട്ട് ജ്യൂസുകൾ തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |