
ന്യൂഡൽഹി: അവനീഷ് ശ്രീവാസ്തവ എന്ന വിദ്യാർത്ഥിയുടെ ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്‌നിഷൻ (ഒ.എം.ആർ) ഷീറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ. വിവാദമായ ഒ.എം.ആർ ഷീറ്റ് എ.ഐ സഹായത്തോടെ നിർമ്മിച്ചതാണെന്നും വ്യക്തമാക്കി. മകന്റേതെന്ന പേരിൽ മറ്റാരുടെയോ ഒ.എം.ആർ ഷീറ്റാണ് എൻ.ടി.എ അപ്‌ലോഡ് ചെയ്‌തതെന്ന് അവനീഷിന്റെ പിതാവ് ആരോപിച്ചത് കോൺഗ്രസ് ഏറ്റെടുത്തിയിരുന്നു.
അജിത് സിംഗ് എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ഡിജിറ്റൽ ആയി മാറ്റം വരുത്തിയ പകർപ്പാണെന്ന് എൻ.ടി.എ വ്യക്തമാക്കി. 'ലഖൻ സിംഗിന്റെയും റീന സിംഗിന്റെയും മകൻ അജീത് സിംഗ്' എന്നാണ് ഒ.എം.ആർ ഷീറ്റിലുള്ളത്. എന്നാൽ ഈ പേരിൽ ആരും നീറ്റ് (യു.ജി) പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒ.എം.ആർ ഷീറ്റിന്റെ ചിത്രത്തിലെ സീരിയൽ നമ്പറുകൾ തെറ്റാണ്. ഷീറ്റിലെ നിർദ്ദേശങ്ങളിൽ അക്ഷരത്തെറ്റുണ്ട്. ഫീൽഡ് ലേബലുകളും തെറ്റാണ്. രേഖാമൂലം മറുപടി അയച്ചിട്ടുണ്ട്. യഥാർത്ഥ ഒ.എം.ആർ ഷീറ്റിന്റെ ഒരു പകർപ്പും നൽകി. വ്യാജമോ എ.ഐ നിർമ്മിതമോ ആയ ഒ.എം.ആർ ഷീറ്റുകൾ പങ്കിടരുതെന്ന് എൻ.ടി.എ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |