
ന്യൂഡൽഹി: വിവാദത്തിൽ ബി.ജെ.പിക്കുള്ളിലും എതിർസ്വരം ഉയരുന്നു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കുനേരെ ബലപ്രയോഗമല്ല പരിഹാരമെന്നും ആശങ്കകൾ പരിഹരിക്കണമെന്നും മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ തെരുവിൽ പ്രതിഷേധിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിലെ വിശ്വാസ്യത നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. യുവാക്കളുടെ ആശങ്ക യഥാർത്ഥമാണ്. അവരെ കേൾക്കുകയും വിശ്വാസം പുനഃസ്ഥാപിക്കുകയും വേണം. സർക്കാരിന്റെ ഉത്തരവാദിത്വമാണത്. പ്രതിഷേധം കേവലം നിയമ-സമാധാനപ്രശ്നമായി കാണരുത്. പ്രതിഷേധങ്ങളെ നേരിടാൻ ബലപ്രയോഗം നടത്തുന്നത് ജനാധിപത്യപരമായ സമീപനമല്ലെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |