
ഇനി പരിശാേധിക്കുമെന്ന്
സുപ്രീംകോടതി
ന്യൂഡൽഹി: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഫോം 6ൽ വരുത്തിയ മാറ്റം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്‌തിട്ടില്ലെന്ന് സുപ്രീംകോടതി. വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിച്ചിട്ടില്ല. മാതാപിതാക്കളുടെ പേര് ഇതിന് തൊട്ടുമുമ്പുള്ള എസ്.ഐ.ആർ പട്ടികയിൽ ഉണ്ടായിരുന്നോ?എന്ന ചോദ്യം ഉൾപ്പെടുത്തിയതിനെ ചോദ്യംചെയ്‌ത് സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത് . മാറ്റം സുപ്രീംകോടതി അംഗീകരിച്ചതാണെന്ന് സെപ്‌തംബർ 26ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിറക്കിയതിനു പിന്നാലെ, ഒക്ടോബർ 5ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആ അവകാശവാദം തള്ളിയിരുന്നു. അതേ ബെഞ്ചാണ് ഇന്നലെ വീണ്ടും വീശദീകരണം നൽകിയത്. എസ്.ഐ.ആർ പ്രക്രിയയ്‌ക്ക് ഭരണഘടനാ സാധുതയുണ്ടെന്ന് മേയ് 27ന് കോടതി വിധിച്ചിരുന്നു. ആ സമയത്ത് പുതിയ ഫോം 6 നിലവിലുണ്ടായിരുന്നില്ല. അതിനാൽ പരിശോധിച്ചതുമില്ല. വിധിയിൽ അക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടുമില്ല. ഫോം 6 പരിശോധിക്കും. അതാണ് ചീഫ് ജസ്റ്റിസ് നേരത്തെ അർത്ഥമാക്കിയതെന്ന് ബെഞ്ചിലെ ജഡ്‌ജി ജോയ്‌മല്യ ബാഗ്ചി പറഞ്ഞു. വാർത്തയ്‌ക്കായി തന്റെ വാക്കുകൾ അടർത്തിയെടുത്ത് ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ പ്രതികരിച്ചു. ഹർജിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷൻ, കേന്ദ്രസർക്കാർ തുടങ്ങിയവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഒക്ടോബർ 27ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |