SignIn
Kerala Kaumudi Online
Tuesday, 13 October 2026 2.17 AM IST

ഡൽഹിയിൽ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു

d

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ആറ് ഡൽഹി മെട്രോ സ്റ്റേഷനുകൾ ഇന്നലെ രാവിലെ ആറു മുതൽ വൈകിട്ട് അഞ്ചു മണി വരെ അടച്ചു. ജൻപഥ്, മണ്ഡി ഹൗസ്, ബാരഖംബ റോഡ്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക് സ്റ്റേഷനുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

പ്രതിപക്ഷം സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതോടെ, ഇന്നലെ രാവിലെ തന്നെ മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്ന അറിയിപ്പ് പുറത്തിറക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുകയാണെങ്കിലും, ഉത്തരവിലെ പഴുതുപയോഗിച്ച് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അടച്ചിട്ടത്. മെട്രോ അടക്കം പൊതുഗതാഗതം നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360