SignIn
Kerala Kaumudi Online
Tuesday, 13 October 2026 2.11 AM IST

മണിപ്പൂർ എം.പിയുടെ രാജി കോൺ. ആസ്ഥാനത്തേക്ക് മഹിളാ മോർച്ചയുടെ മാർച്ച്

bjp-mahila-morcha-protest

ന്യൂഡൽഹി: ലൈംഗികാരോപണത്തിൽ ജെ.എൻ.യുവിൽ നിന്ന് പുറത്താക്കിയ അദ്ധ്യാപകനും മണിപ്പൂർ എം.പിയുമായ അംഗോംച ബിമോൾ അകോയിജാമിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് ബി.ജെ.പി മഹിളാ മോർച്ച പ്രവർത്തകർ മാർച്ച് നടത്തി. 'നാരി ശക്തി ഹങ്കാർ ആന്ദോളൻ' എന്ന മാർച്ച് ഐ.ടി.ഒ ജംഗ്‌ഷനിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും അകോയി ജാമിന്റെയും കോലം കത്തിച്ചു.

നൂറുകണക്കിന് ബി.ജെ.പി വനിതാ പ്രവർത്തകർ മൗലാന ആസാദ് റോഡിലെ ആന്ധ്ര എഡ്യൂക്കേഷൻ സൊസൈറ്റി സ്കൂളിൽ നിന്ന് പ്രകടനമായാണ് എത്തിയത്. രാഹുൽ ഗാന്ധി ലൈംഗിക വേട്ടക്കാരെ സംരക്ഷിക്കുകയാണെന്ന് അവർ ആരോപിച്ചു. എം.പി കാട്ടിയ അതിക്രമത്തിന്റെ പേരിൽ രാഹുൽ ഗാന്ധി രാജ്യത്തെ സ്ത്രീകളോട് ക്ഷമാപണം നടത്തണമെന്നും പറഞ്ഞു.

പ്രകടനത്തിന് മഹിളാ മോർച്ച പ്രസിഡന്റ് രൂപകുമാരി ചൗധരി, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ഡി.പുരന്ദേശ്വരി, കേന്ദ്രമന്ത്രിമാരായ അന്നപൂർണാദേവി, നിമുബെൻ ജയന്തിഭായി, സാവിത്രി എം ഠാക്കൂർ, സ്വരാജ് സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360