SignIn
Kerala Kaumudi Online
Tuesday, 13 October 2026 2.17 AM IST

ജന്തർ മന്ദറിൽ ഇനി സമരമില്ല മൂന്ന് വേദികളുമായി ഡൽഹി പൊലീസ്

s

ന്യൂഡൽഹി: നിരവധി ചരിത്ര സമരങ്ങൾക്ക് വേദിയായ ഡൽഹി ജന്തർ മന്ദറിൽ ഇനി പ്രതിഷേധങ്ങൾ നടത്താനാകില്ലെന്ന് ഡൽഹി പൊലീസ്. പകരം ഓൾഡ് ഡൽഹിക്ക് സമീപമുള്ള രാംലീല മൈതാനം, അതിർത്തിയിലെ ബുറാഡി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ ഷാഹ്‌ദരയിലെ സി.ബി.ഡി ഗൗണ്ട് വേദികൾ നിശ്ചയിച്ചു.

കേരളാഹൗസിന് മുന്നിലൂടെ പോകുന്ന ജന്തർമന്ദറിൽ നിന്ന് ഒന്നരകിലോമീറ്റർ ചുറ്റളവിൽ പാർലമെന്റ് മന്ദിരം. രാഷ്‌ട്രപതി ഭവൻ, തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനം, വിവിധ മന്ത്രാലയങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നതിനാൽ അതി സുരക്ഷാ മേഖലയാണ്. സമരങ്ങൾ സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയുടെ സമരത്തിനായി വിദ്യാർത്ഥികൾ ജന്ദർമന്ദറിൽ തമ്പടിച്ചിരുന്നു. ഇപ്പോൾ ഗ്യാനഷ് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധവും ജന്ദർമന്ദർ ലക്ഷ്യമിട്ടാണ്. അതിനാൽ നിരവധി മെട്രോ സ്റ്റേഷനുകളും നഗരഹൃദയത്തിലെ പ്രധാന റോഡുകളും അടച്ചു. ഇത് സാധാരണകാർക്കും ബുദ്ധിമുട്ടാണ്.

2017ൽ സമീപത്തെ താമസക്കാരുടെ പരാതിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ജന്ദർമന്ദറിലെ സമരങ്ങൾ നിരോധിക്കാൻ സുപ്രീംകോടതിയോട് നിർദ്ദേശിച്ചിരുന്നു. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയല്ല ജന്തർമന്ദർ സമരവേദിയാക്കിയതെന്നും കണ്ടെത്തി. എന്നാൽ സമരങ്ങൾ പൂർണമായി നിരോധിക്കാൻ സുപ്രീംകോടതി തയ്യാറായില്ല.

പ്രധാന

സമരങ്ങൾ

 1993ലാണ് ഇന്ത്യാ ഗേറ്റ് പരിസരത്തെ ബോട്ട് ക്ളബിൽ നടന്ന സമരങ്ങൾ ജന്ദർമന്ദറിലേക്ക് മാറിയത്.

 2011ൽ അന്നാഹസാരെയുടെ നേതൃത്വത്തിൽ ലോക്പാൽ സമരം

 2017ൽ തമിഴ്നാട്ടിലെ കർഷക സമരം

 2019ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ

 2023ൽ ബ്രിജ്ഭൂഷണിനെതിരെ ഗുസ്‌തി താരങ്ങൾ

പ്രധാനമന്ത്രി മോദി നാളെ ജനാധിപത്യത്തെയും ഇതുപോലെ നിഷേധിക്കും. ഏകപക്ഷീയ തീരുമാനം അംഗീകരിക്കില്ല. രാജ്യം മുഴുവൻ ജന്ദർമന്ദർ ആക്കും.

-അഭിജിത് ദീപ്‌കെ

സി.ജെ.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360