
ന്യൂഡൽഹി: കൈക്കൂലി കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെയുള്ള സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) രാജ്ബീർ സിംഗ് ഘുമാന്റെ അറസ്റ്റ് കോടതി തടഞ്ഞു. കടുത്ത നടപടികൾ പാടില്ലെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. പഞ്ചാബ് അന്വേഷണവുമായി സഹകരിക്കണം. കേന്ദ്ര ഏജൻസിയടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും ഘുമാൻ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട പഞ്ചാബ്-ഹരിയാന ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |