കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി എം.പിയുടെ സംസ്ഥാന ബഹുമതി തിരിച്ചെടുത്ത് പശ്ചിമബംഗാൾ സർക്കാർ. നാഗേന്ദ്ര റേ എം.പിക്ക് നൽകിയ ബംഗാളിന്റെ സിവിലിയൻ ബഹുമതിയായ ബംഗ വിഭൂഷൺ പുരസ്കാരമാണ് ബംഗാൾ സർക്കാർ പിൻവലിച്ചത്.
ഐ.എൻ.എ സ്ഥാപകനും സ്വാതന്ത്ര്യ സമരസേനാനിയുമായ നേതാജിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാകി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എം.പിമാർക്കും എം.എൽ.എമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നേതാജിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത നാഗേന്ദ്ര റേ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഐഎൻ.എയുടെ പങ്കിനെ കുറിച്ചും ചോദ്യം ചെയ്തിരുന്നു. കുഛ് ബിഹാറിൽ നിന്നുള്ള എംപിയായ അദ്ദേഹത്തെ കഴിഞ്ഞ ഫെബ്രുവരിയിൽ മമത സർക്കാരാണ് ബംഗ ഭൂഷൺ ബഹുമതി നൽകി ആദരിച്ചത്. നാഗേന്ദ്ര റേ തുടർന്നും പുരസ്കാരം കൈവശം വയ്ക്കുന്നത് ഈ ബഹുമതിയുടെ അന്തസിനും പ്രശസ്തിക്കും ലക്ഷ്യത്തിനും നിരക്കാത്തതാ ണെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു. പുരസ്കാരം ഉടൻ പ്രാബല്യത്തിൽ വരും വിധം പിൻവലിക്കുകയാെന്നും ഉത്തരവിൽ സർക്കാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |