SignIn
Kerala Kaumudi Online
Thursday, 03 September 2026 2.52 AM IST

 സുരക്ഷാ ചട്ടം കടുപ്പിച്ച് ഡൽഹി സർക്കാർ ബസുകളിലെ കർട്ടനുകളും കറുത്ത ഫിലിമും നീക്കും

d

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിനുപിന്നാലെ ബസ് യാത്രക്കാരുടെ സുരക്ഷ ശക്തമാക്കാൻ കർശന നടപടിയുമായി ഡൽഹി സർക്കാർ. ബസുകളിലെ കർട്ടനുകളും ജനൽച്ചില്ലുകളിലെ കറുത്ത ഫിലിമും നീക്കാൻ ഗതാഗതവകുപ്പ് നിർദ്ദേശം നൽകി. പ്രവർത്തനക്ഷമമായ പാനിക് (അപായ)ബട്ടണും ജി.പി.എസ് സംവിധാനവും നിർബന്ധമാക്കി. സുരക്ഷാ സംവിധാനങ്ങളില്ലാത്ത ബസുകൾക്കെതിരെയും ചട്ടലംഘനം നടത്തുന്നവർക്കെതിരെയും പിഴ ഉൾപ്പെടെയുള്ള കർശന നടപടിയുണ്ടാകും. അതേസമയം കേസിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ ഇടപെട്ടു. ഡൽഹി, ഗൗതം ബുദ്ധനഗർ പൊലീസ് മേധാവികൾക്കും മെയിൻപുരി എസ്.പിക്കും നോട്ടീസ് നൽകി. അന്വേഷണ പുരോഗതിയും പെൺകുട്ടിയുടെ സുരക്ഷയും നഷ്ടപരിഹാരവും സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണം.

അംഗീകൃത സ്ഥലങ്ങളിലേ

നിറുത്താവു

ഡ്രൈവർ, കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ലൈസൻസും ബാഡ്ജും പശ്ചാത്തലവും പരിശോധിക്കും

 ബസിൽ മതിയായ വെളിച്ചമുണ്ടാകണം. പുറത്തുനിന്ന് ഉള്ളിലെ കാഴ്ച തടസപ്പെടുത്തുന്ന സംവിധാനങ്ങൾ പാടില്ല.

 യാത്രക്കാരെ കയറ്റാനും ഇറക്കാനും അംഗീകൃത സ്ഥലങ്ങളിൽ മാത്രമേ നിറുത്താവു.

 രാത്രി സർവീസ് അവസാനിപ്പിക്കുന്ന ബസുകൾ വെളിച്ചവും സുരക്ഷയുമുള്ള അംഗീകൃത സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360