SignIn
Kerala Kaumudi Online
Friday, 28 August 2026 1.02 AM IST

പരിശീലന വിമാനം വയലിൽ ഇടിച്ചിറങ്ങി; രണ്ടു മരണം

കാൺപുർ: ഉത്തർപ്രദേശിൽ സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകർന്ന് രണ്ടുമരണം. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. ഇന്നലെ രാവിലെ 11.50 ഓടെയാണ് അപകടമുണ്ടായത്. ഗംഗാ നദിക്കരയിലുള്ള ഒരു വയലിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗുജറാത്ത് സ്വദേശിയായ സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശിയായ അഭിഷേക് പൂജാരി എന്നിവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകട കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360